ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് പങ്കെടുത്തത്. 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്. എയർടെൽ 43,084 കോടി രൂപ ചെലവിൽ 19,897.8 മെഗാഹെർട്സ് സ്പെക്ട്രവും വോഡഫോൺ ഐഡിയ 3,300 മെഗാഹെർട്സ് സ്പെക്ട്രവും വാങ്ങി.
ഈ കമ്പനികൾ ഒക്ടോബറോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2023ൽ തന്നെ 5 ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
“സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ഇതിനായി ഒരു നോൺ-സ്റ്റാൻഡ്-എലോൺ കോർ നെറ്റ്വർക്ക് വികസിപ്പിക്കുന്നുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഇത് തയ്യാറാകും. ഈ വർഷം ഡിസംബറോടെ പരീക്ഷണങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. മന്ത്രി അറിയിച്ചു.