ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിശാല അധികാരം നല്‍കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ. സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് ജൂലായ് 27-ലെ വിധി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഇ.ഡി സെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളില്‍ പുനഃപരിശോധന ആവശ്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നത്. കുറ്റാരോപിതന് ഇ.ഡി തയാറാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത, കുറ്റാരോപിതരുടേതാക്കുന്ന വകുപ്പ് എന്നിവയില്‍ പുനഃപരിശോധന ആവശ്യമെന്നായിരുന്നു ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടത്.
എന്നിരുന്നാലും, ഉത്തരവ് ഇറങ്ങിയപ്പോൾ, വിധിയുടെ കുറഞ്ഞത് രണ്ട് വശങ്ങളെങ്കിലും അവലോകനം ചെയ്യേണ്ടതുണ്ടെന്ന് രേഖപെടുത്തിയിരുന്നു. ഈ വിഷയങ്ങൾ വിശദീകരിച്ചിട്ടില്ല. ചുരുങ്ങിയത് എന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയത് നീക്കണം എന്നാണ് ഇ.ഡി ഡെപ്യുട്ടി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ പുനഃപരിശോധന ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങള്‍ ഉത്തരവില്‍ രേഖപെടുത്തണമെന്നും ഇ.ഡി ആവശ്യപെടുന്നു.