‘ബ്രീത്ത്: ഇൻറ്റു ദ ഷാഡോസ്’; സീസൺ-2 സ്‍ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ആമസോൺ പ്രൈം വീഡിയോയിൽ ശ്രദ്ധ നേടിയ ഒരു ഇമോഷണൽ ത്രില്ലർ പരമ്പരയാണ് ‘ബ്രീത്ത്: ഇൻടു ദി ഷാഡോസ്’. അഭിഷേക് ബച്ചന്‍റെ പരമ്പരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. ഇപ്പോൾ രണ്ടാം പതിപ്പിന്‍റെ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു. നിത്യ മേനൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മായങ്ക് ശർമ്മ സംവിധാനം ചെയ്യുന്ന ഈ പരമ്പര നവംബർ 9 മുതൽ സംപ്രേഷണം ചെയ്യും.

അഭിഷേക് ബച്ചൻ നായകനായി അഭിനയിച്ച ‘ദസ്വി’ ആയിരുന്നു അവസാനമായി സ്ക്രീനിലെത്തിയ ചിത്രം. തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്തത്. കബീർ തേജ്പാലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അഭിഷേക് ബച്ചൻ ‘ഗംഗാ റാം ചൗധരി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ യാമി ഗൗതം ‘ജ്യോതി ദേസ്വാളാ’യി ഐപിഎസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചത്.

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ‘ദസ്വി’. നിമ്രത് കൗര്‍, അരുണ്‍ കുശ്വ, മനു റിഷി, ശിവാങ്കിത് സിംഗ് പരിഹാര്‍, സുമിത് റോയ്, അഭിമന്യു യാദവ്, അരുണ്‍ കുശ്വ, ചിത്തരഞ്‍ജൻ ത്രിപാദി, ഡാനിഷ് ഹുസൈൻ, രോഹിത് തിവാരി, മുബാഷിര്‍ ബഷീര്‍, ധൻവീര്‍ സിംഗ്, സച്ചിൻ ഷ്രോഫ്, അദിതി വത്‍സ് തുടങ്ങിയവര്‍ ‘ദസ്വി’യെന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Read Previous

കൂട്ടബലാത്സംഗ പരാതി; ആൻഡമാൻ മുന്‍ ചീഫ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Read Next

പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലെന്ന് ആരോഗ്യ മന്ത്രി