പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ അനധികൃത ഡ്രോൺ വെടിവെച്ചിട്ട് അതിർത്തി സുരക്ഷാ സേന

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സർ സെക്ടറിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ ക്വാഡ്-കോപ്റ്റർ സ്പോർട്സ് ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അതിർത്തിയിൽ ഇത്തരം സംഭവങ്ങളുണ്ടാവുന്നത്.

12 കിലോഗ്രാം ഭാരമുള്ള ഡ്രോണിൽ നാല് പ്രൊപ്പല്ലറുകളുണ്ടായിരുന്നു. രാത്രി 9.15 ഓടെ അമൃത്സർ സെക്ടറിലെ റാനിയ അതിർത്തി പോസ്റ്റിന് സമീപം ബിഎസ്എഫിന്‍റെ 22-ാം ബറ്റാലിയനാണ് ഡ്രോൺ വെടിവെച്ചിട്ടത്. ഡ്രോണിൽ കയറ്റി കടത്തിയ ചില സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. ഒക്ടോബർ 13നും അർദ്ധരാത്രിയിൽ പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ ബിഎസ്എഫ് പാക് ഡ്രോൺ വെടിവെച്ചിട്ടിരുന്നു.  

K editor

Read Previous

ഇലന്തൂർ ഇരട്ടനരബലി കേസിൽ ഇന്നും തെളിവെടുപ്പ് തുടരും

Read Next

ഖരമാലിന്യശേഖരണത്തിൽ ഡിജിറ്റലൈസേഷൻ; വീടുകൾക്ക് ക്യു.ആര്‍.കോഡ്