വീട്ടിൽ ചാരായം വാറ്റാൻ സമ്മതിക്കാത്തതിന് ഭർത്താവ് ഭാര്യയെ മർദ്ദിച്ചു

കാഞ്ഞങ്ങാട്: വീട്ടിൽ ചാരായം വാറ്റുന്നത് സമ്മതിക്കാത്തതിന് ഭാര്യയെ മർദ്ദിച്ചതിന് ഭർത്താവിന്റെ പേരിൽ കേസ്. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ പൂത്തക്കാൽ മൈത്തടത്താണ് സംഭവം. മെയ് 31-ന് വൈകുന്നേരം 4 മണിക്കാണ് മൈത്തടത്തെ നാരായണന്റെ മകൻ സനീഷ് 36, തന്റെ ഭാര്യ ശ്രീജയെ 32 അലൂമിനിയം കുടം കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. വീട്ടിൽ ചാരായം വാറ്റുന്നതിനെ ശ്രീജ എതിർത്തതിൽ കോപാകുലനായാണ് മർദ്ദിച്ചത്. വീടിനകത്ത് ചാരായം വാറ്റുന്നതിനായി  സനീഷ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെങ്കിലും  ചാരായം  വാറ്റുന്നതിനെ ശ്രീജ ശക്തമായി എതിർത്തിരുന്നു.

Read Previous

വ്യാജ കറൻസിയുമായി മരുന്ന് വാങ്ങാനെത്തി കുടുങ്ങി

Read Next

സാനിയ നാടൻ പാട്ടുകാരി; അശ്വിൻ വീടുവിട്ടു