Breaking News :

എകെജി സെന്ററിന് നേരെ ബോംബാക്രണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം ഉണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Read Previous

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

Read Next

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം