ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബോളിവുഡില്‍ തരംഗം തീര്‍ത്ത അനേകം ഗ്ളാമര്‍ നായികമാരെ പരിചയപ്പെടുത്തിയ വിവാദ സംവിധായകന് രാംഗോപാല്‍വര്‍മ്മ പുതിയ നായികയുമായി എത്തുന്നു.
ഒഡീഷയില്‍ നിന്നുള്ള ചൂടന്‍ സുന്ദരി അപ്സരാ റാണിയാണ് ആര്‍ജിവിയുടെ പുതിയ സിനിമ ത്രില്ലറില്‍ നായികയാകുന്നത്. രാംഗോപാല്‍ വര്‍മ്മ തന്നെ തന്റെ പുതിയ നായികയുടെ ചിത്രം സമൂഹമാധ്യങ്ങളിലൂടെ പുറത്തു വിട്ടു.
1999 ചുഴലിക്കാറ്റിന് ശേഷം ഒഡീഷയെക്കുറിച്ച് താന്‍ അധികം കേട്ടിട്ടില്ല എന്നു പറഞ്ഞാണ് വര്‍മ്മ നായികയുടെ ഗ്ളാമര്‍ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കന്നത്.
”1999 ലെ ചുഴലിക്കാറ്റ് കഴിഞ്ഞ ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് പോലും കേട്ടിട്ടില്ല. എന്നാൽ എല്ലാത്തരത്തിലുമുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷയ്ക്ക് കഴിയുമെന്ന് ഇപ്പോള്‍ ഇവളെ കണ്ട ശേഷം മനസ്സിലായി. ഇത്തരത്തിലുള്ള സുന്ദരികള്‍ ഉണ്ടെന്നത് ഒഡീഷയെ കൂടുതല്‍ കരുത്തുറ്റതാക്കും.
” അദ്ദേഹം കുറിച്ചു. ത്രില്ലര്‍ എന്ന തന്റെ പുതിയ സിനിമയിലാണ് അപ്സര റാണിയെ ആര്‍ജിവി നായിക ആക്കിയിരിക്കുന്നത്. നടിയെ ഏറെ പ്രശംസിച്ച രാംഗോപല്‍ വര്‍മ്മ ഇവിടെ നിന്നും കൂടുതല്‍ പ്രതിഭകളെ കണ്ടെത്തുമെന്നും, പറഞ്ഞു.
ഒഡീഷയില്‍ തന്നേക്കാള്‍ മിടുക്കികള്‍ ഏറെയുണ്ടെന്നും അവസരം കിട്ടുന്നില്ലെന്നും, മറ്റുള്ളവര്‍ ഒഡീഷയിലെ പ്രതിഭകളെ കൂടി ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ആയിരുന്നു അപ്സരുയുടെ മറുപടി. ആപ്സരയുടെ കൂടുതല്‍ ഗ്ളാമറസായ രംഗങ്ങളുള്ള സിനിമയുടെ രംഗങ്ങളും ആര്‍ജിവി പുറത്തു വിട്ടിട്ടുണ്ട്. മികച്ച നര്‍ത്തകിയും അഭിനേത്രിയുമാണ് അപ്സര.