ബോളിവുഡ് നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടി രാഖി സാവന്തിന്‍റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ അറസ്റ്റ് ചെയ്തു. മുംബൈ ഓഷിവാര പൊലീസാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. കാരണം വ്യക്തമല്ല.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് താൻ വിവാഹിതയായതായി രാഖി വെളിപ്പെടുത്തിയത്. മൈസൂർ സ്വദേശിയാണ് ആദിൽ. 2022 ൽ വിവാഹിതരായെങ്കിലും വിവരം പുറത്ത് വിട്ടിരുന്നില്ല. വിവാഹത്തിന്‍റെ ചിത്രങ്ങൾ രാഖി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ചിത്രങ്ങൾ വ്യാജമാണെന്ന് ആദിൽ പറഞ്ഞിരുന്നു. എന്നാൽ രാഖിയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പിന്നീട് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാഖിയുടെ അമ്മ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചിരുന്നു. അമ്മയുടെ ശസ്ത്രക്രിയയ്ക്ക് ആദിൽ പണം നൽകിയില്ലെന്നും അതിനാലാണ് അമ്മ മരിച്ചതെന്നും രാഖി ആരോപിച്ചിരുന്നു. ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

Read Previous

കണ്ടത് രണ്ടാം ഭാഗം, കാന്താരയുടെ ഒന്നാം ഭാഗം അടുത്ത വര്‍ഷം; പ്രഖ്യാപനവുമായി ഋഷഭ് ഷെട്ടി

Read Next

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; അഭയ കേസിലെ സിസ്റ്റര്‍ സെഫിയുടെ ഹർജിയിൽ ഹൈക്കോടതി