ബോളിവുഡ് നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read Previous

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു; പുതിയ നടപടിക്രമവുമായി വിദേശകാര്യ മന്ത്രാലയം

Read Next

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി; കാനത്തിനെതിരെ പ്രകാശ് ബാബു