അമ്പലത്തറ സ്വദേശിയുടെ ജഢം ഇന്ന് നാട്ടിലെത്തും

അമ്പലത്തറ: ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ച അമ്പലത്തറ സ്വദേശിയുടെ മൃതദേഹം ഇന്ന് സ്വദേശത്തെത്തും. ജൂൺ 7-നാണ് അമ്പലത്തറ സ്വദേശി ഷാർജയിൽ മരിച്ചത്. അമ്പലത്തറ മീങ്ങോത്തെ പരേതനായ അമ്പാടിയുടെയും, ജാനകിയുടേയും മകൻ പള്ളയിൽ സാജനാണ് 37, ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചത്. പരേതന്റെ മൃതശരീരം വിമാന മാർഗ്ഗം ഇന്ന് നാട്ടിലെത്തിച്ച ശേഷം സംസ്ക്കരിക്കും. ഭാര്യ: വിദ്യ (കുണ്ടുച്ചി). മക്കൾ: ഷാരു, ശ്രേയ. സഹോദരങ്ങൾ: ഷാജി, സത്യൻ

LatestDaily

Read Previous

ദക്ഷിണ കന്നടയിലേക്ക് പാസ് അനുവദിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ ധാരണ

Read Next

മെട്രോ മുഹമ്മദ്ഹാജിക്ക് വിട