ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുറ്റിപ്പുറം: അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നാട്ടിലെത്തിച്ചാണ് വീണ്ടും പോസ്റ്മോർട്ടം നടത്തിയത്. കുറ്റിപ്പുറം രംഗാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെയാണ് (27) ഈ മാസം 11ന് അബുദാബിയിലെ ഷഹാമ റഹ്ബയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും കുടുംബാംഗങ്ങളുമാണ് സംഭവത്തിന് പിന്നിലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു.
2016 നവംബർ ആറിനാണ് കടലുണ്ടി സ്വദേശിനിയായ അഫീലയെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ പിതാവ് കുറ്റിപ്പുറം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിവാഹശേഷം ഭർത്താവും കുടുംബാംഗങ്ങളും കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ ഉപദ്രവിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർ ആവശ്യപ്പെട്ട പണവും സ്വർണവും നൽകാൻ കഴിഞ്ഞില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് മകളെയും കുഞ്ഞിനെയും ഭർത്താവിൻറെ അച്ഛനും അളിയനും ചേർന്ന് രംഗാട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.