മൂന്നാർ ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മൂന്നാർ: മൂന്നാറിൽ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മൂന്നാർ-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒലിച്ചുപോയിരുന്നു. തുടർന്ന് തകർന്ന മൂന്നാർ-വട്ടവട റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും യാത്രാവിലക്ക് ഉള്ളതിനാൽ വാഹനങ്ങൾ കടത്തിവിടില്ല.

ഓഗസ്റ്റ് ആറിന് പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. ടോപ്പ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്ന് വാനുകളിലായി മടങ്ങുകയായിരുന്നു സംഘം.

Read Previous

തനിക്കെതിരായ നീക്കത്തില്‍ വിധികര്‍ത്താവാകില്ല; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍

Read Next

നാവികരുടെ ഫോണുകള്‍ സേന പിടിച്ചെടുത്തു; അന്വേഷണത്തിന്റെ ഭാഗമെന്ന് നൈജീരിയ