ബോട്ട് ജെട്ടിയിൽ സ്ത്രീകളെ കയറ്റാത്തതിനെതിരെ സമുദായ സംഘടന

കാഞ്ഞങ്ങാട്   : തൈക്കടപ്പുറം ബോട്ടജെട്ടിയിൽ  മത്സ്യ വില്പനക്കാരായ സ്ത്രീകളെ കയറ്റാത്ത നടപടിയിൽ അജാനൂർ കുറുംബ ഭഗവതി ക്ഷേത്ര സമുദായ സംഘടന ഇടപെട്ടതിനെത്തുടർന്ന് താല്ക്കാലിക പരിഹാരമായി .

കുറുംബ ഭഗവതി ക്ഷേത്ര പരിധിയിലെ മത്സ്യ വില്പനക്കാരായ സ്ത്രീകളാണ് ഈ വിഷയം സമൂദായ സംഘടനയുടെ മുന്നിൽ അവതരിപ്പിച്ചത്. ഇതേത്തുടർന്ന് സമുദായ സംഘടന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുമായി  നടത്തിയ  ചർച്ചയിലാണ് താല്ക്കാലിക പരിഹാരമായത്. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് ഒരു സമയം 10 പേരെ വീതം ബോട്ട് ജെട്ടിയിലേക്ക് വിടാമെന്നാണ് ധാരണ.

പരീക്ഷണാടിസ്ഥാനത്തിലാണ് തീരുമാനം. കോട്ടച്ചേരിയിലെ നഗരസഭാ മീൻചന്ത ഉപാധികളോടെ തുറന്നു കൊടുക്കാനാവശ്യപ്പെട്ട് സമുദായ സംഘടന നഗരസഭാധ്യൻ വി. വി രമേശനെ  നേരിൽ കണ്ടിരുന്നു.

കോട്ടച്ചേരി മീൻ ചന്ത അടച്ചിട്ടതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലത്ത്  കച്ചവടം നടത്തേണ്ട ഗതികേടിലാണ് മത്സ്യ വില്പനക്കാരായ സ്ത്രീകൾ. ഈ വിഷയത്തിൽ ജില്ലാ കലക്ടറെ നേരിൽക്കണ്ട് ഒരുപരിഹാരമുണ്ടാക്കാമെന്ന് നഗരസഭാധ്യക്ഷൻ  കുറുംബ ഭഗവതി ക്ഷേത്രസ്ഥാനികർക്ക് ഉറപ്പ് നല്കിയിട്ടുണ്ട്.

LatestDaily

Read Previous

മധുരശബ്‍ദം ഇനി ഓർമ്മ

Read Next

ഫാഷൻ ഗോൾഡ് അറസ്റ്റ് നീക്കം ക്രൈംബ്രാചിൽ തർക്കം