ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബ്ലേഡ് ഭീകരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽ കടവത്തിൽ നിന്നും 90,000 രൂപ കടം വാങ്ങിയ നീലേശ്വരം കോട്ടപ്പുറത്തെ ഷെരീഫ് ഇടക്കാവിൽ 35, ഇതിനോടകം 2,70,000 രൂപ തിരിച്ചു നൽകിയെങ്കിലും, ഇപ്പോഴും 5 ലക്ഷം രൂപ സുനിലിന് വീണ്ടും കടക്കാരൻ. തൊണ്ണൂറായിരം രൂപ ബ്ലേഡ് പലിശയ്ക്ക് വാങ്ങിയ ഷെരീഫ് മൂന്ന് വർഷത്തിനിടെ സുനിലിന് നൽകേണ്ടത് ഏഴരലക്ഷം രൂപയാണ്. 2017 ജനുവരിയിലാണ് ഭാര്യയുടെയും ഷെരീഫിന്റെയും പേരിലുള്ള രണ്ട് വീതം ബ്ലാങ്ക് ചെക്കുകളുടെയും മുദ്രപ്പത്രങ്ങളുടെയും ബലത്തിൽ സുനിൽ 90,000 രൂപ ബ്ലേഡിന് നൽകിയത്.
തൊണ്ണൂറായിരം രൂപയ്ക്ക് പ്രതി മാസം 10,000 രൂപ പലിശ നൽകണമെന്ന വ്യവസ്ഥയിലാണ് പണം നൽകിയത്. വ്യാപാരാവശ്യത്തിനായി വാങ്ങിയ പണത്തിന്റെ പലിശ അടക്കുന്നതിൽ ഷെരീഫിന് വീഴ്ചയുണ്ടായതോടെ, സുനിലിന് ഷെരീഫിന്റെ ഭാര്യയുടെ പേരിൽ നൽകിയിരുന്ന രണ്ട് ബ്ലാങ്ക് ചെക്കുകളിൽ രണ്ടര ലക്ഷം രൂപ വീതം തുകയെഴുതി ച്ചേർത്ത് സുനിൽ തന്റെ സഹോദരീ ഭർത്താവിനെ ഉപയോഗിച്ച് അമ്പലപ്പുഴ കോടതിയിൽ ഷെരീഫിന്റെ ഭാര്യക്കെതിരെ വണ്ടിച്ചെക്ക് കേസ്സ് ഫയൽ ചെയ്യുകയായിരുന്നു.
സുനിലിന്റെ നീക്കത്തിൽ ഭയന്ന ഷെരീഫ് സുനിൽ ആവശ്യപ്പെട്ട രണ്ടരലക്ഷം രൂപ നൽകിയതിനെ തുടർന്ന് ഭാര്യാസഹോദരൻ കോടതിയിൽ ഫയൽ ചെയ്ത കേസ് പിൻവലിച്ച്, ഷെരീഫിന്റെ ഭാര്യയുടെ പേരിലുള്ള ചെക്കുകൾ തിരികെ നൽകി. ഷെരീഫിന്റെ പേരിലുള്ള ബ്ലാങ്ക് ചെക്കുകൾ തിരിച്ചു നൽകാൻ തയ്യാറായതുമില്ല. ഷെരീഫിന്റെ ചെക്കുകൾ തിരിച്ചുനൽകണമെങ്കിൽ, ഒന്നരലക്ഷം രൂപ കൂടി നൽകണമെന്നാണ് സുനിൽ ഭീഷണിപ്പെടുത്തിയത്. പണം നൽകാൻ തയ്യാറാകാത്ത ഷെരീഫിനെതിരെ അമ്പലപ്പുഴ കോടതിയിലും, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുമായി രണ്ട് കേസ്സുകൾ സുനിൽ ഫയൽ ചെയ്തിട്ടുണ്ട്.
സഹോദരീ ഭർത്താവാണ് ഷെരീഫിനെതിരെ അമ്പലപ്പുഴ കോടതിയിൽ ചെക്കുകേസ് ഫയൽ ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ സുനിൽ നേരിട്ടാണ് കേസ്സ് ഫയൽ ചെയ്തത്. ഷെരീഫിൽ നിന്നും വാങ്ങിയത് ബ്ലാങ്ക് ചെക്കുകളാണെങ്കിലും, രണ്ടരലക്ഷം രൂപാ വീതം തുക എഴുതിയ ശേഷമാണ് ഷെരീഫിനെതിരെ കേസ് നൽകിയത്. പണം നൽകിയാൽ ചെക്ക് കേസ് പിൻവലിക്കാമെന്ന് സുനിൽ ഷെരീഫിനെ അറിയിക്കുകയും ചെയ്തു. സുനിലിനെതിരെ പോലീസ് നടപടി സ്വീകരിച്ചതോടെ ബ്ലേഡിടപാടിൽ കുടുങ്ങി ജീവിതം പ്രതിസന്ധിയിലായ ഷെരീഫ് നീലേശ്വരം പോലീസിൽ പരാതി നൽകി.