ബ്ലാക്ക് മെയിലിങ്ങ് വീഡിയോ ചോർന്നു

കാസർകോട്: കാസർകോട്ടെ സ്വകാര്യ യൂട്യൂബ് ചാനൽ ഉടമയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചോർന്നു.

കഴിഞ്ഞ ദിവസം മുതലാണ് യൂട്യൂബ് ചാനൽ ഉടമയെ ബ്ലാക്ക് മെയിൽ ചെയ്യാനുപയോഗിച്ചതെന്ന് കരുതുന്ന നഗ്ന ദൃശ്യം നവ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചത്. വീഡിയോ ചോർന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. പ്രചരിക്കപ്പെടുന്ന ദൃശ്യങ്ങളിൽ യൂട്യൂബ് ചാനൽ ഉടമയായ യുവാവുമായി സെക്സ് ചാറ്റ് നടത്തിയതായി സംശയിക്കുന്ന യുവതിയുടെ ദൃശ്യം മിന്നി മറയുന്നുണ്ട്.

യുവതിയുടെ മുഖത്തിന്റെ ഭാഗം മറച്ച നിലയിലാണ്. ഇതോടെ സംഭവം ഹണി ട്രാപ്പാണെന്ന സംശയം ബലവത്തായിട്ടുണ്ട്. ദൃശ്യത്തിൽ യൂട്യൂബ്  ചാനൽ ഉടമയായ യുവാവ് യുവതിക്ക് നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ ദൃശ്യമാണുള്ളത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതിയുമായി കാസർകോട്ടെ യൂട്യൂബ് വാർത്താ ചാനൽ ഉടമയായ ഖാദർ കരിപ്പോടി നടത്തിയ സെക്സ് വീഡിയോ ചാറ്റിന്റെ ദൃശ്യമാണ് നവ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നത്. 

ഈ ദൃശ്യമുപയോഗിച്ച് ഖാദർ നുള്ളിപ്പാടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച നൗഫൽ എന്ന യുവാവ് ഇപ്പോൾ ജയിലിലാണ്. പേരാമ്പ്ര സ്വദേശിനിയായ യുവതിയാണ് നൗഫലിന് ഖാദർ കരിപ്പോടിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ 25 ലക്ഷം രൂപയാണ് നൗഫൽ ഖാദറിനോടാവശ്യപ്പെട്ടത്. ഒടുവിൽ തുക 10 ലക്ഷമാക്കി കുറച്ചു. ഖാദറിന്റെ പരാതിയെത്തുടർന്ന് കാസർകോട് ഡി.വൈ.എസ്.പി, പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നൗഫലിനെ സൂത്രത്തിൽ അറസ്റ്റ് ചെയ്തത്.

ബ്ലാക്ക് മെയിലിങ്ങ് കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിവാദ ദൃശ്യങ്ങൾ അജ്ഞാതർ  പുറത്തുവിട്ടത്. ഹണി ട്രാപ്പ് മാതൃകയിൽ പേരാമ്പ്ര യുവതി ഖാദർ കരിപ്പോടിയെ വലയിൽ വീഴ്ത്തി സെക്സ് ചാറ്റ് നടത്തുകയും അതുവഴി കെണിയിൽ അകപ്പെടുത്തുകയും ചെയ്തതാണോയെന്ന സംശയവുമുയർന്നു.

വാട്ട്സ്ആപ്പ് ചാറ്റ് നടത്തുന്നതിനിടയിൽ നടത്തിയ വീഡിയോ കോളിലൂടെയാണ് ഖാദർ കരിപ്പോടി യുവതിയെ നഗ്നത കാണിച്ചത്. ഈ ദൃശ്യങ്ങളാണ് യുവതി നൗഫലിന് കൈമാറിയതെന്ന് കരുതുന്നു. സെക്സ് ചാറ്റ് വഴി യുവാക്കളെ വലയിൽ വീഴ്ത്തിയ ശേഷം അവയുടെ സ്ക്രീൻ ഷോട്ടുകളും, ദൃശ്യങ്ങളും ബ്ലാക്ക്മെയിലിങ്ങിനുപയോഗിക്കുന്ന സംഘത്തിലെ കണ്ണിയാണോ പേരാമ്പ്ര യുവതിയെന്നും സംശയമുയർന്നിട്ടുണ്ട്.

Read Previous

എൽ. സുലൈഖയ്ക്ക് സിപിഎം കേന്ദ്രത്തിൽ വോട്ട് കുറഞ്ഞു തോൽപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെ വരെ വാർഡിലിറക്കിയെന്ന് സുലൈഖ

Read Next

ഖമറുദ്ദീൻ എംഎൽഏക്കും പൂക്കോയക്കുമെതിരെ തലശ്ശേരിയിൽ വിശ്വാസ വഞ്ചനക്കേസ്