Breaking News :

തമിഴ്നാട്ടിൽ കള്ളപ്പണ വേട്ട; കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയിലധികം പിടികൂടി

ചെന്നൈ: തമിഴ്നാട്ടിൽ വൻ കള്ളപ്പണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയിലധികം രൂപയുടെ കള്ളപ്പണം വെല്ലൂരിൽ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ നിന്ന് കേരള രജിസ്ട്രേഷൻ ചരക്കുലോറിയിലേക്ക് പണം കടത്തുന്നതിനിടെയാണ് പിടികൂടിയത്.

ചെന്നൈ-സേലം ദേശീയപാതയിൽ വെല്ലൂർ ജില്ലയിലെ ഗോവിന്ദപാടി ടോൾ ബൂത്തിന് സമീപമാണ് കള്ളപ്പണം പിടികൂടിയത്. തളിപ്പറമ്പ് രജിസ്ട്രേഷനുള്ള ചരക്ക് ലോറിയിൽ കേരളത്തിലേക്ക് പണം കടത്താനായിരുന്നു പദ്ധതി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ദേശീയപാതയിൽ രാത്രികാല പരിശോധന കർശനമാക്കിയിരുന്നു. കാറിൽ നിന്ന് ലോറിയിലേക്ക് പാക്കറ്റുകൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

Read Previous

പിഎഫ്ഐ ഹർത്താൽ; ഇതുവരെ അറസ്റ്റ് ചെയ്തത് 2242 പേരെ

Read Next

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ