ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കർഷക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്ത് പൊതുചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ പ്രവർത്തകരെ അവിടെ നിന്ന് അറസ്റ്റ് ചെയ്തു.