ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആന്ധ്രാ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നയുടൻ പ്രധാനമന്ത്രിക്കെതിരെ മൂന്ന് പേർ പ്രതിഷേധവുമായെത്തി. ബലൂണുകൾ ഹെലികോപ്റ്ററിന് വളരെ അടുത്താണ് പറന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കാണുന്നത്. പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അല്ലൂരി സീതാരാമ രാജുവിന്‍റെ 125-ാം ജൻമവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ആന്ധ്രാപ്രദേശിലെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്‍റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.