ഗുജറാത്തില്‍ ബിജെപിയുടെ അപ്രതീക്ഷിത നീക്കം; മന്ത്രിമാരുടെ വകുപ്പുകള്‍ വെട്ടിച്ചുരുക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകൾ വെട്ടിക്കുറച്ചാണ് ബിജെപിയെ ഞെട്ടിച്ചു. ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ് മോദിയുടെയും റവന്യൂ, റോഡ്, കെട്ടിടങ്ങളുടെ വകുപ്പുകളാണ് കാര്യക്ഷമതയില്ലായ്മയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഒഴിവാക്കിയത്.

രണ്ട് കാബിനറ്റ് വകുപ്പുകളും ഇനി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരിക്കും. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവിക്ക് റവന്യൂ വകുപ്പിന്റെ അധിക ചുമതലയും വ്യവസായ-വനം പരിസ്ഥിതി സഹമന്ത്രി ജഗദീഷ് പഞ്ചാലിന് റോഡ്, ബില്‍ഡിംഗ് വകുപ്പിന്റെ ചുമതലയും നല്‍കി.

നിലവില്‍, രാജേന്ദ്ര ത്രിവേദിക്ക് ദുരന്തനിവാരണം, നിയമം, നീതിന്യായം, നിയമസഭ, പാര്‍ലമെന്ററികാര്യം എന്നീ മന്ത്രാലയങ്ങളും പൂര്‍ണേഷ് മോദി ഗതാഗതം, സിവില്‍ ഏവിയേഷന്‍, ടൂറിസം, തീര്‍ത്ഥാടന വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു. രണ്ട് മന്ത്രിമാരുടെയും ജോലിഭാരം കുറയ്ക്കാനാണ് വകുപ്പുകള്‍ വെട്ടിക്കുറച്ച തീരുമാനമെന്നാണ് ഔദ്യോഗികമായി പറയുന്നത്.

K editor

Read Previous

ബില്ലിന്റെ ഷോക്കിൽ; വീട്ടുടമയുടെ ഒരു മാസത്തെ വൈദ്യുതി ബിൽ 25.93 കോടി  

Read Next

ബസില്‍ കൊടുത്തുവിട്ട 1.36 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു, രണ്ട് പേര്‍ പിടിയില്‍