ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യുഡൽഹി: മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കാനിക്കെ, ബിജെപിയുടെ 395 എംപിമാരിൽ ഇനി ഒരു മുസ്ലിം എംപിയും ഉണ്ടാകില്ല. മന്ത്രിയെന്ന നിലയിൽ നഖ്‌വി രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിൽ അഭിനന്ദിച്ചു.
15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ കാലാവധി അവസാനിച്ച മൂന്ന് ബിജെപി എംപിമാരിൽ ഒരാളാണ് നഖ്‌വി. ഏറെ കാലത്തിന് ശേഷമാണ് ബിജെപിക്ക് ഒരു മുസ്ലിം എം.പി പോലും ഇല്ലാത്തത്. കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം അംഗങ്ങൾ ഇല്ലാത്ത അപൂർവ സന്ദർഭം കൂടിയാണിത്.
മുൻ കേന്ദ്രമന്ത്രിമാരായ എം.ജെ അക്ബർ, സയ്യിദ് സഫർ ഇസ്ലാം എന്നിവരുടെ കാലാവധി അവസാനിച്ചു കഴിഞ്ഞു. എന്നാൽ അവരാരേയും പാർട്ടി വീണ്ടും നാമനിർദ്ദേശം ചെയ്യാൻ തയ്യാറായില്ല. ബി.ജെ.പി മുസ്ലീങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ തങ്ങളുടെ എം.പിമാർ എല്ലാ സമുദായങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. രാഷ്ട്രീയത്തെ മതവുമായി ബന്ധിപ്പിക്കരുതെന്നും എംപിമാരെ ജനപ്രതിനിധികളായാണ് തിരഞ്ഞെടുക്കുന്നതെന്നും ഏതെങ്കിലും മതത്തിന്‍റെ പ്രതിനിധികളല്ല തിരഞ്ഞെടുക്കുന്നതെന്നും ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് ജമാൽ സിദ്ദീഖി പറഞ്ഞു.