ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന ബി.ജെ.പിയുടെ അവകാശവാദം ‘തമാശ’യെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിന്‍റെ അനുയായികൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി ബിജെപി എംപിയും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ചുവെന്നും ഉപരാഷ്ട്രപതിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തമാശയാണെന്നും നിതീഷ് കുമാർ പറഞ്ഞു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ ലലൻ സിംഗും മോദിയുടെ അവകാശവാദം തള്ളിക്കളഞ്ഞു.
നിതീഷ് കുമാർ ഡൽഹിയിൽ പോയാൽ തനിക്ക് മുഖ്യമന്ത്രിയാകാം എന്ന് പറഞ്ഞ് ചില ജെഡിയു നേതാക്കൾ തന്നെ സന്ദർശിച്ചതായി സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.