സോണിയാ ഗാന്ധിക്കെതിരായ ബിജെപിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍; മാപ്പ് പറയണം

ന്യൂഡൽഹി : സോണിയാ ഗാന്ധിക്കെതിരായ ആക്ഷേപകരമായ പരാമർശത്തിൽ ബിജെപി മാപ്പ് പറയണമെന്ന് കോൺഗ്രസ്‌. ബിജെപി വക്താവ് പ്രേം ശുക്ല സോണിയാ ഗാന്ധിക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മാപ്പ് പറയണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.

ജൂലൈ 23 ന് ഒരു ദേശീയ വാർത്താ ചാനലിൽ നടന്ന ചർച്ചയിൽ പ്രേം ശുക്ല സോണിയ ഗാന്ധിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നും ഇതിനെ കോൺഗ്രസ് ശക്തമായി എതിർത്തുവെന്നും നദ്ദയ്ക്ക് അയച്ച കത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. “സോണിയാ ഗാന്ധി ഒരു ദേശീയ പാർട്ടിയുടെ 75-ാമത് പ്രസിഡന്‍റും വളരെ ആദരണീയയായ നേതാവുമാണ്. എല്ലായ്പ്പോഴും സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന മുതിർന്ന നേതാക്കളും ബിജെപിയുടെ വക്താക്കളും മോശം ഭാഷ ഉപയോഗിക്കുന്നത് അവർക്കെതിരെയാണ്. ഇത് ബിജെപിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ കാരണം രാജ്യത്തിന്‍റെ രാഷ്ട്രീയ നിലവാരം താഴുകയാണ്.

K editor

Read Previous

കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായി കളിക്കുമെന്ന് ഹർമൻപ്രീത് കൗർ

Read Next

ഡല്‍ഹി സര്‍ക്കാരിന്റെ പരിപാടി കേന്ദ്രസര്‍ക്കാര്‍ ഹൈജാക്ക് ചെയ്തതായി പരാതി