മന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞു; പ്രതിഷേധമായി രാജിവെച്ച് ബിജെപി അധ്യക്ഷന്‍

ചെന്നൈ: മന്ത്രിക്ക് നേരെ ചെരുപ്പ് എറിഞ്ഞതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് രാജിവെച്ച് ബിജെപി അധ്യക്ഷൻ. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ധനമന്ത്രി പളനിവേൽ ത്യാഗരാജിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെയാണ് ബിജെപി പ്രവർത്തകർ ചെരുപ്പെറിഞ്ഞത്.

ഇത് ശരിയായ നടപടിയല്ലെന്നും പ്രവർത്തകരുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി ജില്ലാ അധ്യക്ഷൻ പി. ശരവണൻ രാജിവെച്ചത്.

എനിക്ക് ബി.ജെ.പിയോട് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. എന്നാൽ ഇപ്പോഴത്തെ ബി.ജെ.പിയുടെ സമീപനം എനിക്കിഷ്ടമല്ല. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരുപാട് ദു:ഖം തോന്നിയെന്ന് ശരവണൻ പറഞ്ഞു. അദ്ദേഹം മന്ത്രിയെ നേരിൽ കണ്ട് ക്ഷമാപണവും നടത്തി.

Read Previous

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Read Next

ഇന്ത്യയേയും എസ്.ജയശങ്കറിനേയും പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍