സിപിഎം പ്രവര്‍ത്തകന്‍റെ മരണത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; ത്രിപുരയിൽ സംഘർഷം തുടരുന്നു

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച ത്രിപുരയിലെ സംഘർഷങ്ങൾ തുടരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ബിജെപി-സിപിഎം-കോൺഗ്രസ് സംഘർഷങ്ങളിൽ ഇതുവരെ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബഗാൻബസാറിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിലായി.

ഫെബ്രുവരി 16ലെ വോട്ടെടുപ്പിന്‍റെ തലേന്ന് രാത്രിയാണ് ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. 20ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഗാൻബസാറിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളായി. സിപിഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസ് ആണ് കൊല്ലപ്പെട്ടത്.

ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രവർത്തകന്‍റെ മൃതദേഹം കൈമാറുന്നില്ലെന്ന് ആരോപിച്ച് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ജിബിപി-അഗർത്തല റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തത്. 

K editor

Read Previous

ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ

Read Next

എല്ലാ സഹായങ്ങൾക്കും നന്ദി; രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി