എംഎൽഎമാർക്ക് കൈക്കൂലി നൽകി പ്രലോഭിപ്പിക്കാൻ ബിജെപിയുടെ ശ്രമം; എഎപിയുടെ പരാതിയിൽ കേസ്

ചണ്ഡിഗഡ്: കൈക്കൂലി നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ പരാതിയിൽ പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

10 എം.എൽ.എമാർക്ക് 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി എ.എ.പി നേതാക്കൾ പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പിയുടെ ‘ഓപ്പറേഷൻ താമര’ പരാജയപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി വ്യക്തമാക്കി.

Read Previous

ദേശീയതലത്തിൽ ഹിന്ദി ഉപയോഗം അനിവാര്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Read Next

കെപിസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; കെ.സുധാകരൻ തന്നെ തുടരും