യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി; ത്രിദിന പരിശീലന ക്യാമ്പ് നടത്തും

യുപി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ പ്രത്യേക പരിശീലന ക്യാമ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുക്കും.

ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് ചിത്രകൂട് കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രങ്ങളും പരിശീലന പരിപാടിയിൽ ചർച്ച ചെയ്യും.

Read Previous

പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം; ഇ.ഡി റെയ്ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ

Read Next

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച