ഹിമാചലിൽ ഭരണം നിലനിര്‍ത്താൻ ബിജെപി; ആത്മവിശ്വാസവുമായി കോൺഗ്രസ്

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇത്തവണ അധികാരം നിലനിർത്തുക എന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാകും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് ബിജെപിയുടെ തന്നെ അഭിപ്രായം. അതേസമയം, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

രണ്ട് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറിമാറി അധികാരത്തിൽ വന്ന ചരിത്രമാണ് ഹിമാചൽ പ്രദേശിനുള്ളത്. ഇതുവരെ 6 തവണയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 3 തവണ ബിജെപിയും. 2017ൽ ഫോൺ ചോർത്തൽ വിവാദത്തിൽ കുടുങ്ങിയ ബിജെപിയുടെ പ്രേം കുമാർ ധൂമാല്‍ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 

അതിനുശേഷം പ്രേം കുമാർ ധൂമാലിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021ൽ ഉപതിരഞ്ഞെടുപ്പ് നടന്ന 3 നിയമസഭാ മണ്ഡലങ്ങളിലും മണ്ടി ലോക്സഭാ സീറ്റിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഇത്തവണയും ജയറാം താക്കൂറിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. 

Read Previous

റിയാദ് സീസൺ 2022ന് 21ന് തുടക്കമാകും

Read Next

കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും പലിശ നിരക്ക് ഉയർത്തി