പ്രവാചക നിന്ദ നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍; സസ്‌പെന്‍ഡ് ചെയ്ത് പാർട്ടി

ഗോഷാമഹൽ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിൽ നിന്നുള്ള ബിജെപി എംഎൽഎ അറസ്റ്റിൽ. എംഎൽഎ രാജാ സിങ്ങിനെതിരെയാണ് നടപടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തെലങ്കാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ബോധപൂർവ്വവും ദുരുദ്ദേശപരവുമായ വിദ്വേഷം പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. രാജാസിംഗിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് കമ്മീഷണർ ഓഫീസിനും പൊലീസ് സ്റ്റേഷനുകൾക്കും മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. ഇതോടെ ഇയാളെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റേണ്ടി വന്നു. ഗോഷാമഹലില്‍ നിന്നുള്ള എംഎൽഎയാണ് രാജാ സിംഗ്.

K editor

Read Previous

സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരുവര്‍ഷംവരെ സുരക്ഷനല്‍കും: കേന്ദ്രം

Read Next

ഓണക്കിറ്റുകൾ അലക്ഷ്യമായി എറിയുന്ന ദൃശ്യങ്ങൾ പുറത്ത്