കാഞ്ഞങ്ങാട് :കീക്കാൻ കിഴക്കേക്കരയിലും പള്ളിക്കര പള്ളിപ്പുഴയിലും ബി. ജെ. പി, സി.പി.എം സംഘർഷത്തിൽ മൂന്ന് ബി. ജെ. പി പ്രവർത്തകർക്ക് പരിക്കേറ്റു.
ബി. ജെ. പി പ്രവർത്തകരായ കിഴക്കേക്കരയിലെ കുഞ്ഞികൃഷ്ണൻ 38, രഞ്ജിത്ത് 28, പള്ളിപ്പുഴയിലെ രാഹുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ വൈകീട്ടാണ് രണ്ട് സ്ഥലങ്ങളിലും സംഘർഷമുണ്ടായത്.കുഞ്ഞികൃഷ്ണനെയും, രഞ്ജിത്തിനെയും ആക്രമിച്ചതായുള്ള പരാതിയിൽ സി. പി. എം പ്രവർത്തകരായ ഷിജു,ധനേഷ്, പ്രജീഷ്, രൂപക്, സജിത്ത്, സനൽ , സതീശൻ, ശ്രീധരൻ ,ശ്രീജേഷ് എന്നിവർക്കെതിരെയും രാഹുലിന്റെ പരാതിയിൽ രാമക-ൃഷ്ണരാജ് , ഉണ്ണി എന്നീ സി. പി. എം പ്രവർത്തകർക്കെതിരെയും, ബേക്കൽ പോലീസ് കേസ്സെടുത്തു. പരിക്കേറ്റവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.