ദി വയറിനെതിരെ പരാതിയുമായി ബിജെപി ഐടി സെൽ മേധാവി 

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഓൺലൈൻ വാർത്താ ചാനലായ ദി വയറിനെതിരെ പരാതി നൽകി. തങ്ങളുടെ പ്രശസ്തി കളങ്കപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദി വയർ കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചതായി പരാതിയിൽ ആരോപിക്കുന്നു. കെട്ടിച്ചമച്ച രേഖകൾ അടങ്ങിയ വാർത്തയാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.

സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്ന് അമിത് മാളവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിഭാഷകരുമായി കൂടിയാലോചിച്ച് ഉപദേശം തേടിയ ശേഷമാണ് ദി വയറിനെതിരെ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ നീക്കം ചെയ്ത് നൽകുന്നുവെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്തത്.

വാർത്ത വിവാദമായതിന് തൊട്ടുപിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദി വയറിന്‍റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്‍റേതെന്ന് അവകാശപ്പെടുന്ന ഇ-മെയിൽ സന്ദേശം ദി വയർ പുറത്തുവിട്ടു. എന്നാൽ എക്സ്-ചെക്ക് പ്രോഗ്രാം ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉള്ളടക്കം സ്വയം നീക്കം ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ലെന്ന് മെറ്റാ പ്രതികരിച്ചു.  

K editor

Read Previous

ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ്

Read Next

രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുമെന്ന് ആര്യ രാജേന്ദ്രന്‍