ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അടൂര്‍: കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതകളില്‍ ലോക് ഡൗണിന്റെ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കിയിട്ട മണ്ണ് നീക്കം ചെയ്യാന്‍ ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള കര്‍ണ്ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരി ഉത്തരവിട്ടു. കാസര്‍കോട്-ദക്ഷിണ കന്നട ജില്ലകളിലെ ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ദേലംപാടിയിലെ ബെളളിപ്പാടി, പനത്തടിയിലെ കള്ളപ്പള്ളി, എന്‍കജെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങി കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ പ്രധാന പാതകളിലെ മണ്ണ് ഉടന്‍ നീക്കം ചെയ്ത് അന്തര്‍ ജില്ലാ യാത്രാനുമതി നല്‍കാനാണ് ഉത്തരവായിരിക്കുന്നത്.
പാതകള്‍ തുറന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം അതിര്‍ത്തി പ്രദേശമായ എന്മഗജെയിലെ സാരഡുക്കയിലും ദേലംപാടിയിലെ ബെള്ളിപ്പാടി, മുടൂരിലും സന്ദര്‍ശിച്ചിരുന്നു. എംഎല്‍എമാരുമായും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണ കന്നട-കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തി റോഡുകളിലെ മണ്ണ് നീക്കം ചെയ്ത് പാത തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിര്‍ത്തി പ്രദേശത്തെ പ്രധാന റോഡുകളിലൂടെയെല്ലാം അന്തര്‍ ജില്ലാ യാത്രാനുമതി നല്കാന് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചതോടെ രണ്ടു ജില്ലകളിലെയും ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.