ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡൽഹിയിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഔദ്യോഗിക പദവി ഉപയോഗിച്ച് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതിനാൽ ഈ ദുരുപയോഗം തടയാൻ അന്വേഷണം അവസാനിക്കുന്നത് വരെ സ്വാതിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂറാണ് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേനയ്ക്ക് കത്തയച്ചത്.
സ്വാതിയെ ആക്രമിച്ചയാൾ ആം ആദ്മി പാർട്ടി അംഗമാണെന്നും എഎപി എംഎൽഎയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും പ്രവീൺ ശങ്കർ ആരോപിച്ചു.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഡൽഹി എയിംസിന് സമീപം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ സ്വാതി ആക്രമിക്കപ്പെട്ടത്. സാമൂഹിക വിരുദ്ധ സംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) കാറിലെത്തി സ്വാതിയെ അസഭ്യം പറഞ്ഞു. കാറിൽ കയറാനും ആവശ്യപ്പെട്ടു. വിസമ്മതിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോവുകയായിരുന്നു. അൽപസമയത്തിനകം തിരിച്ചെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു. സ്വാതി ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കരികിലെത്തി കൈ ചൂണ്ടിയപ്പോൾ പ്രതി കാറിന്‍റെ വിൻഡോ ഉയർത്തി സ്വാതിയുടെ കൈ ചില്ലിനിടയില്‍ കുടുക്കി. തുടർന്ന് കാർ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചുവെന്നായിരുന്നു പരാതി.