ബിജെപി 5 സ്ഥാനാർത്ഥികളും സ്വതന്ത്ര വന്ദനയും വിജയിച്ചു

കാഞ്ഞങ്ങാട്: ബിെജപിയുടെ മൽസരിച്ച 5 സ്ഥാനാർത്ഥികളും സ്വതന്ത്ര വന്ദനയും വിജയിച്ചു. വാർഡ് -6 കാരാട്ടുവയലിൽ എൻ. അശോക് കുമാർ 194 വോട്ടുകളുടെ ഭൂരിപക്ഷം നേടി. വാർഡ് 5-ൽ ദുർഗ്ഗാ ഹൈസ്കൂൾ കുസുമം 195 വോട്ടിന്റെ ഭൂരിപക്ഷം നേടി. വാർഡ് 9-ൽ കല്ല്യാൺ റോഡ് സൗദാമിനി 176-ന്റെ ഭൂരിപക്ഷം. എൻജിഒ ക്വാർട്ടേഴ്സ് വാർഡ് 13-ൽ എം. ബൽരാജ് 126 വോട്ടിന്റെ ഭൂരിപക്ഷം നേടി.

വാർഡ് 15 ലക്ഷ്മിനഗറിൽ വീണ 44 വോട്ടുകളുടെ ഭൂരിപക്ഷം നേടി. സ്വതന്ത്ര സ്ഥാനാർത്ഥിയും ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമായ സ്വർണ്ണവ്യാപാരി എം. ബൽരാജിന്റെ പത്നി വന്ദനാറാവു ഹൊസ്ദുർഗ്ഗ് ടൗൺ വാർഡ് 14-ൽ 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ടി.വി. ശൈലജയാണ് ഈ വാർഡിൽ വന്ദനയോട് പരാജയപ്പെട്ടത്.

LatestDaily

Read Previous

ഗുരുവനം കുന്നിനെ നോവിക്കരുത്

Read Next

കെപിസിസി സിക്രട്ടറി എം. അസിനാറുടെ തോൽവി കോൺഗ്രസ്സിന് കനത്ത പ്രഹരമായി