ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരസഭാ മുൻ ചെയർമാൻ വി. വി. രമേശൻ ഇത്തവണ മൽസരിച്ച മാതോത്ത് വാർഡ് 17– ൽ ബിജെപി മൽസരത്തനിറങ്ങിയ സ്ഥാനാർത്ഥി സി. കുഞ്ഞമ്പുവിനെ പാർട്ടി തിരിഞ്ഞു നോക്കയില്ല. 70 ബിജെപി വോട്ടുകളുള്ള ഈ വാർഡിൽ താൻ നൂറ് വോട്ടുകൾ പിടിക്കുമെന്ന് സി. കുഞ്ഞമ്പു അവകാശപ്പെട്ടിരുന്നുവെങ്കിലും, 25 –ൽ താഴെ വോട്ടുകളാണ് കുഞ്ഞമ്പുവിന്റെ പെട്ടിയിൽ വീണത്.
ശേഷിച്ച ബിജെപിയുടെ 50 വോട്ടുകൾ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎമ്മിലെ വി. വി. രമേശന്റെ യന്ത്രത്തിൽ ഉറപ്പായും വീണു. 151 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമേശൻ ഈ വാർഡിൽ വിജയിച്ചത്. സി. കുഞ്ഞമ്പുവിന്റെ ബൂത്തിലിരിക്കാൻ പോലും ഒരു ഏജന്റിനെ ബിജെപി നൽകിയിരുന്നില്ല. ഒടുവിൽ കോൺഗ്രസ്സ് പ്രവർത്തകൻ അപ്പാർ ബാലനാണ് കുഞ്ഞമ്പുവിന് വേണ്ടി ബൂത്തിലിരുന്നത്. വി. വി. രമേശനുണ്ടാക്കിയ വോട്ടു കച്ചവടം ഒന്നുകൊണ്ടു മാത്രമാണ് ഈ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം മൈൻഡ് ചെയ്യാതിരുന്നത്.