ബംഗാളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ബിജെപി

കൊല്‍ക്കത്ത: ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബി.ജെ.പി ബഹിഷ്കരിച്ചു. ഗവർണർ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്തതിനിടെയാണ് ബിജെപി എംഎൽഎമാർ ശക്തമായി പ്രതിഷേധിച്ചത്. ഗവർണറുടെ പ്രസംഗത്തിനിടെ തൃണമൂൽ സർക്കാരിൻ്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

ഗവർണർ ആനന്ദ ബോസ് പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സർക്കാർ തയ്യാറാക്കിയ പ്രസംഗം ഗവർണർ വായിച്ചുകേൾപ്പിച്ചതിനെതിരെയും ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചു. പ്രസംഗത്തിനു യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് ബി.ജെ.പി ആരോപിച്ചു. സംസ്ഥാനത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണിത്. ഗവർണറുടെ പ്രസംഗത്തിൽ അഴിമതി കേസുകളെക്കുറിച്ചോ തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ പരാമർശിക്കാത്തതിനാലാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗവർണറുടെ നടപടികളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനു അതൃപ്തിയുണ്ട്. ഗവർണർക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സെന്‍റ് സേവ്യേഴ്സ് സർവകലാശാലയിലെ ഗവർണർ മമതാ ബാനർജിയെ സർവപ്പള്ളി രാധാകൃഷ്ണൻ, എപിജെ അബ്ദുൾ കലാം, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുമായി താരതമ്യം ചെയ്തതിരെ ബിജെപി, സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു.

K editor

Read Previous

അശ്ലീല പ്രയോഗം; മഹുവ മൊയ്ത്രക്കെതിരെ വിമർശനവുമായി ബിജെപി

Read Next

രാഹുലിൻ്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി