ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും പ്രണയത്തിലാണെന്ന് വാർത്തകൾ. ഇവന്‍റ് പ്ലാനറും സാമൂഹിക പ്രവർത്തകയുമായ പൗല ഹാർഡിനെയാണ് അദ്ദേഹം പ്രണയിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഒറാക്കിളി’ൻ്റെ സിഇഒ മാർക് ഹർഡിൻ്റെ ഭാര്യയായിരുന്നു പൗല. 2019 ഒക്ടോബറിൽ കാൻസർ ബാധിച്ച് മാർക്ക് മരണപ്പെട്ടു. 67 കാരനായ ബിൽ ഗേറ്റ്സ് ഒരു വർഷത്തിലേറെയായി പൗലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് സിംഗിൾ മത്സരം കാണാൻ ബിൽ ഗേറ്റ്സും പൗലയും ഒരുമിച്ചെത്തിയതിന്‍റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
2021 മെയ് മാസത്തിൽ ഗേറ്റ്സും മെലിൻഡയും 30 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അതേ വർഷം തന്നെ ഇരുവരും നിയമപരമായി വേർപിരിഞ്ഞിരുന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇരുവരും ഒരുമിച്ച് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.