കൊവിഡ് വാക്‌സിന്‍ വിതരണത്തിൽ ‘മോദിയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്’

രാജ്യത്ത് 2 ബില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കോവിഡ് -19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കുന്നതിന് വാക്സിൻ നിർമ്മാതാക്കളും കേന്ദ്ര സർക്കാരും തമ്മിൽ തുടരുന്ന മികച്ച പങ്കാളിത്തത്തിന് ഗേറ്റ്സ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇന്ത്യയിൽ 200 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി മറ്റൊരു നാഴികക്കല്ല് പിന്നിട്ടതിന് അഭിനന്ദനങ്ങൾ. കോവിഡിന്‍റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ഈ കൂട്ടായ പരിശ്രമത്തിന് നന്ദി. ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു.

Read Previous

പുതിയ ലോകചാമ്പ്യന്‍; ഹൈജമ്പില്‍ റെക്കോഡ് നേട്ടവുമായി എലെനര്‍ പാറ്റേഴ്‌സണ്‍

Read Next

വാക്സിനേറ്റർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ കത്ത്