പാർലമെന്റിൽ വനിതാ സംവരണത്തിനുള്ള ബിൽ: ‘ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കും’

കണ്ണൂർ: പാർലമെന്‍റിൽ 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടുവന്നാൽ സി.പി.ഐ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൻ ഇ ബലറാം-പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ ചില അപകീർത്തികരമായ പരാമർശങ്ങൾക്ക് നൽകിയ റൂളിംഗ് തന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയാണെന്ന സ്പീക്കർ എം ബി രാജേഷിന്‍റെ നിലപാടിനെ ബിനോയ് വിശ്വം അഭിനന്ദിച്ചു.

എം ബി രാജേഷ് സ്വീകരിച്ച നിലപാടിൽ സി പി ഐ നേതാവ് എൻ ഇ ബലറാമിന്റെ സ്വാധീനമുണ്ട്. രാജേഷ് ഇത് അംഗീകരിക്കുമോ എന്നറിയില്ല. ബിനോയ് വിശ്വം പറഞ്ഞു.

Read Previous

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

Read Next

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ തൊഴിലാളികളില്‍ 7 പേരെ കണ്ടെത്തി