ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും നിർദേശം നൽകി. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തക രൂപരേഖ റാണി എന്നിവരാണ് ഹർജിക്കാർ. 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. കൂട്ടബലാത്സംഗക്കേസിലെ ഇര ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ചതോടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തന്‍റെ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെടണം. സ്വാതന്ത്ര്യ ദിനത്തിലെ സർക്കാരിന്റെ തീരുമാനം 20 വർഷം മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നതായി അവർ പറഞ്ഞു.സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിക്കണം. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം 20 വര്‍ഷം മുന്‍പത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവര്‍ പറഞ്ഞു.

K editor

Read Previous

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇന്നു രാത്രി കേരള അതിര്‍ത്തിയില്‍

Read Next

രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും