ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെയുളള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ബിൽകിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം നേതാവ് സുഭാഷിണി അലി എന്നിവരാണ് ഹർജി നൽകിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽകിസ് ബാനുവിനെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സർക്കാർ വിട്ടയച്ചിരുന്നു.

15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

‘ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും’

Read Next

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്