ബൈക്ക് മോഷ്ടാവിനെ പിടികൂടി

പയ്യന്നൂർ: രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പയ്യന്നൂർ പോലീസ് പിടികൂടി.

മുർഷിദാബാദ് – ധരിയാപൂർ സ്വദേശിയും മുപ്പത്തിയൊൻപതുകാരനുമായ സൈദുൾആലമിനെയാണ് പയ്യന്നൂർ ഐപി,  എം.സി പ്രമോദും പ്രിൻസിപ്പൽ എസ്.ഐ,  പി.ബാബു മോനും ചേർന്ന് പിടികൂടിയത്.

പ്രതിയുടെ ടവർ ലൊക്കേഷൻ കണ്ടെത്തിയ രാജപുരം പോലീസ് പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തായിനേരിയിലെ അസീസ് ക്വാട്ടേഴ്സിൽ നിന്നും പ്രതിയെ പിടികൂടിയത്.

മോഷണം നടത്തിയ കെ.എൽ 60 എച്ച് 7690 നമ്പർ അപ്പാച്ചി ബൈക്കും കസ്റ്റഡിയിലെടുത്തു.  ബൈക്കും പ്രതിയേയും രാജപുരം പോലീസിന് കൈമാറി .

Read Previous

ചെമ്പിരിക്ക ഡോൺ തസ്്ലീം കേസ്സിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Read Next

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ സജീവമാവും