Breaking News :

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവാവ് ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വഭാവിക മരണത്തിന്  കേസെടുത്തു. മാർച്ച് 26- നാണ് അതിഞ്ഞാലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പാക്കത്തെ പ്രവീൺ 48, എന്നയാൾക്ക് ഗുരുതരമായി  പരിക്കേറ്റത്. കെ.എൽ. 60 എം 9566 നമ്പർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തിന്റെ വാഹനത്തിന് കുറുകെ റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്  പ്രവീൺ ബൈക്കിൽ നിന്നും റോഡിൽ തെറിച്ചു വീണത്.

ഇന്നലെ വൈകുന്നേരം 4.15 മണിക്കാണ് പ്രവീൺ മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. ജില്ലയിലെ അറിയപ്പെടുന്ന ഗായകനായ പ്രവീൺ, പുല്ലൂർ-പെരിയ പഞ്ചായത്തിലെ ജീവനക്കാരനാണ്. ഭാര്യ: സിന്ധു. മക്കൾ: നവീൻകുമാർ, അവന്തിക. പാക്കത്തെ തെയ്യംകലാകാരൻ കൃഷ്ണൻ പണിക്കരുടെയും, ചന്ദ്രാവതിയുടെയും മകനാണ്. സഹോദരൻ: പ്രസാദ്

Read Previous

പോളിംഗ് ബൂത്തിൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു യുഡിഎഫ് ബൂത്ത് ഏജന്റുമാരായ കോൺഗ്രസ് നേതാക്കളെ വീട്ടിലെത്തിച്ചത് പോലീസ്

Read Next

കുഴൽപ്പണ സംഘത്തെ തട്ടിക്കൊണ്ടുപോയ‍ കേസിലെ പ്രതി‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍