യുവാവിന്റെ മരണത്തിനിടയാക്കിയ കാട്ട്പൂച്ചയുടെ ജഢം പോസ്റ്റ്മോർട്ടം ചെയ്തു

കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിൽ യുവാവ് വാഹനപകടത്തിൽ മരണപ്പെടാനിടയാക്കിയ കാട്ട് പൂച്ചയുടെ ജഢം പോസ്റ്റ്മോർട്ടം ചെയ്തു. നിലേശ്വരം കണിച്ചിറയിലെ ജിഷ്ണു 24, ബൈക്കിൽ നിന്നും തെറിച്ചു വീണ് കാർ കയറി മരിച്ച കേസ്സിലാണ്, അപകടത്തിൽ മരണപ്പെട്ട കാട്ട് പൂച്ചയുടെ ജഢം കാഞ്ഞങ്ങാട് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർ വസന്ത കുമാർ പോസ്റ്റ് മോർട്ടം ചെയ്തത്.

ചൊവ്വാഴ്ച രാത്രി അലാമിപ്പള്ളി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തായിരുന്നു അപകടം. സുഹൃത്ത് രഞ്ജിത്ത് ഒാടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ജിഷ്ണു.  കാട്ട്പൂച്ച കുറുകെ ചാടിയപ്പോൾ രഞ്ജിത്ത് ബൈക്കിന്റെ ബ്രേക്കിട്ടെങ്കിലും പൂച്ചയെ തട്ടി ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ ജിഷ്ണു എതിരെ വന്ന കാറിടിച്ച് മരിക്കുകയായിരുന്നു.

ജിഷ്ണുവിന്റെ അപകട മരണത്തിൽ അന്വഷണം നടത്തുന്ന ഹൊസ്ദുർഗ് എസ്ഐ, അരുണന്റെ സാന്നിധ്യത്തിലാണ് പൂച്ചയുടെ ജഢം മൃഗഡോക്ടർ പോസ്റ്റ് മോർട്ടം നടത്തിയത്.  അപകടത്തിലാണ് പൂച്ച മരണപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അപകടമുണ്ടാക്കിയ പൂച്ച, കാട്ടുപൂച്ചയാണെന്ന് വ്യക്തമായതും പോസ്റ്റ്മോർട്ടത്തിലാണ്. പൂച്ചയുടെ ജഢം പിന്നീട് പോലീസ് സാന്നിധ്യത്തിൽ സംസ്കരിച്ചു.  അപകടം നടന്ന അലാമിപ്പള്ളി റോഡരികിലാണ് പോസ്റ്റ്മോർട്ട നടപടി പൂർത്തിയായത്.

LatestDaily

Read Previous

ലൈംഗീക പീഡനകേസ്സിൽ മടിക്കൈ ഐടിഐ പ്രിൻസിപ്പാളിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി പ്രിൻസിപ്പാളിനെ സസ്പെൻറ് ചെയ്തു

Read Next

ഫാഷൻ ഗോൾഡ് നിക്ഷേപകർ പൂക്കോയയുടെ ചന്തേര വീട്ടിൽ ഇരച്ചുകയറി