ബിഹാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ്;പിടിച്ചെടുത്തത് നാല് കോടിയിലേറെ

പട്ന: ബിഹാറിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നാല് കോടിയിലധികം രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജയ് കുമാർ റായിയുടെയും അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. കിഷൻഗഞ്ചിലെ പൊതുമരാമത്ത് വകുപ്പ് കാഷ്യറുടെ വീട്ടിൽ നിന്നാണ് മൂന്ന് കോടി രൂപ പിടിച്ചെടുത്തത്.

തുടർന്ന് പട്നയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ജൂനിയർ എഞ്ചിനീയറുടെയും വീടുകളിൽ റെയ്ഡ് നടത്തുകയും ഒരു കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു. പൊതുമരാമത്ത് കരാറുകാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണ് ഈ തുക. നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് വിജിലൻസ് വകുപ്പ് തുക തിട്ടപ്പെടുത്തിയത്.

K editor

Read Previous

മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയ തുര്‍ക്കിഷ് ഗായിക ഗുല്‍സണ്‍ അറസ്റ്റില്‍

Read Next

കെഎസ്ആർടിസിയില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരിൽ നിന്ന് തന്നെ നഷ്ടം ഈടാക്കും