ബി​ഗ് ബോസ് മലയാളം സീസൺ നാലിന്റെ ഗ്രാൻഡ്‌ ഫിനാലെ ഇന്ന്

മുംബൈ : ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയെ ഇന്ന് പ്രഖ്യാപിക്കും. നാലാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം നടക്കുന്നതാണ്. തികച്ചും വ്യത്യസ്തരായ 20 മത്സരാർത്ഥികളുമായി ആരംഭിച്ച മത്സരം ഇപ്പോൾ ആറ് പേരിലേക്ക് എത്തിയിരിക്കുകയാണ്. സൂരജ്, റിയാസ്, ബ്ലെസി, ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ എന്നിവരാണ് ഫൈനലിൽ ഉള്ളത്. 50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ചലച്ചിത്ര പിന്നണി ഗായകരായ സയനോര ഫിലിപ്പ്, ഇന്ദുലേഖ, സംഗീതജ്ഞൻ അരുൺ വർഗീസ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും പ്രശസ്ത അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, പ്രജോദ് കലാഭവൻ, നോബി, വീണ നായർ, ലാൽബാബു തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും കൺടെംപററി നൃത്തങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

Read Previous

രോഹിത് ശര്‍മ കോവിഡ് മുക്തനായി

Read Next

മമത ബാനർജിയുടെ വീട്ടിൽ സുരക്ഷ വീഴ്ച; ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറി