മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട നഗരമാണ് മുംബൈ. ഒട്ടുമിക്ക സെലിബ്രിറ്റികളുടെ വസതികളും മുംബൈയിലോ സമീപ നഗര പ്രദേശങ്ങളിലോ ആണ്. അടുത്തിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും അവരുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടത്തിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചൻ മുംബൈയിൽ പുതിയ വീട് വാങ്ങി. മുംബൈയിലെ ഫോർ ബംഗ്ലാവ്സ് പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പാര്‍ഥെനോന്‍ ബില്‍ഡിങ്ങിലെ 31-ാമത്തെ നിലയിലാണ് ബിഗ്ബിയുടെ പുത്തന്‍ ഫ്‌ളാറ്റ്.

ഫ്ലാറ്റിന്‍റെ ആകെ വിസ്തീർണ്ണം 12,000 ചതുരശ്ര അടിയാണ്. മുംബൈയിലെ ജുഹുവിലെ ജൽസ ബംഗ്ലാവിലാണ് ബച്ചനും കുടുംബവും താമസിക്കുന്നത്.

ഒരു നിക്ഷേപമായാണ് ബച്ചൻ ഫ്ലാറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുതിയ ഫ്ലാറ്റിന്‍റെ വില എത്രയാണെന്ന് ബച്ചൻ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

Read Previous

സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല

Read Next

ഗവർണർ കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി