ഭാവന വീണ്ടും മലയാളത്തില്‍; ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയ്‍ലര്‍ പുറത്ത്

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് എന്‍റർടെയ്നറായിരിക്കും ചിത്രം.

നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടാക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്നിവയുടെ ബാനറിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം അരുൺ റുഷ്ദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരിദാസ് തോട്ടിങ്കൽ, അഡീഷണൽ സ്ക്രീൻ പ്ലേ, സംഭാഷണം വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, ഗാനങ്ങൾ നിഷാന്ത് രാംതെക്ക്, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാൽ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ രാജീവ് രാമചന്ദ്രൻ, ലൈൻ പ്രൊഡ്യൂസേഴ്സ് മാഹിൻഷാദ് എൻ വൈ, ഷാമില്‍ പി എം, വരികള്‍ വിനായക് ശശികുമാര്‍, ശരത്ത് കൃഷ്ണന്‍.

Read Previous

വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിൽ നടപ്പിലാക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Read Next

രാജ്യത്തെ ബാങ്കിംഗ് മേഖല സുസ്ഥിരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ