ഭാരത് ജോഡോ യാത്ര കർണാടക തിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന് ഡി കെ ശിവകുമാർ

ബെം​ഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പദയാത്ര വലിയ ഗുണം ചെയ്യുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ വരവേൽക്കാൻ കർണാടക ഒരുങ്ങിക്കഴിഞ്ഞു. യാത്ര വൻ വിജയമാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

Read Previous

കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ആരൊക്കെ എന്ന് ഇന്നറിയാം

Read Next

സിം​ഗിൾ ഡ്യൂട്ടിക്കെതിരായ ടി ഡി ഏഫ് യൂണിയൻ പണിമുടക്ക് നാളെ മുതൽ