ഭാരത് ജോഡോ; കുട്ടികള്‍ക്കൊപ്പം ഓട്ടമത്സരം നടത്തി രാഹുൽ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ” എന്ന് രാഹുൽ കുട്ടികളോട് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.

രാഹുൽ അൽപ്പ നേരം അമിത വേഗത്തിൽ ഓടിയ ശേഷം, പിന്നാലെ വേഗത കുറച്ച് കുട്ടികളോടൊപ്പം ചേർന്നു. ആ സമയത്ത് രാഹുലിനൊപ്പമുണ്ടായിരുന്ന നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും മത്സരത്തിന്‍റെ ഭാഗമായി. തെലങ്കാനയിലെ ഗൊല്ലപ്പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് വ്യാപകമായി പ്രചരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഭാരത് ജോഡോ യാത്രയുടെ അഞ്ചാം ദിവസമാണ്. തെലങ്കാന പര്യടനം പൂർത്തിയാക്കി യാത്ര ഉടൻ തന്നെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.
വീഡിയോ ലിങ്ക് ചുവടെ:
https://t.co/U2ylUomX53

Read Previous

ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ

Read Next

ഷാരോൺ കൊലപാതകം; കഷായത്തിൽ കലക്കിയത് കീടനാശിനിയെന്ന് പെൺകുട്ടി