ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബിവറേജസ് കോർപ്പറേഷന്റെ ബെബ്ക്യൂ ആപ്പ് വഴി ബുക്ക് െചയ്തവർക്ക് മദ്യം വിതരണം ചെയ്യാൻ തുടങ്ങിയതോടെ മദ്യപ്രേമികളും ഹൈടെക്ക് ആയി. ഇന്നുമുതലാരംഭിച്ച ഓൺലൈൻ ബുക്കിങ്ങ് മദ്യവിൽപ്പനയിൽ ജില്ലയിൽ പല സ്ഥലത്തും കാര്യങ്ങൾ സ്മാർട്ടായിത്തന്നെ നടന്നു. ഇന്നലെ രാത്രി വൈകിയാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ബെബ് ക്യൂ ആപ്പ് പ്രവർത്തനക്ഷമമായത്. ഇന്നലെ രാത്രി തന്നെ ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാൻ ഏറെ തിരക്കുണ്ടായിരുന്നു. നീലേശ്വരം ബിവറേജ് ഔട്ട് ലെറ്റിന് മുന്നിൽ 9 മണിക്ക് മുമ്പ് തന്നെ മദ്യം ബുക്ക് ചെയ്തവർ ക്യൂവിലെത്തിയിരുന്നു. ഔട്ട് ലെറ്റിന് പുറത്ത് നിശ്ചിത അകലത്തിൽ വരി നിർത്തിയ ഉപഭോക്താക്കളിൽ നിന്ന് മുൻഗണനാക്രമം അനുസരിച്ചാണ് അകത്തേയ്ക്ക് ആളുകളെ കയറ്റിവിട്ടത്. ഔട്ട് ലെറ്റ് കോമ്പൗണ്ടിനകത്ത് ഒരേ സമയം 5 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. ഇവർ സാമൂഹിക അകലം പാലിച്ചുവേണം അകത്ത് ക്യൂ നിൽക്കാൻ. ഔട്ട് ലെറ്റ് കോമ്പൗണ്ടിനകത്ത് കയറുന്ന ഉപഭോക്താക്കൾ ആദ്യം തന്നെ കൈകഴുകിയ ശേഷമാണ് ഔട്ട് ലെറ്റിന് പുറത്തെ കൗണ്ടറിലെത്തേണ്ടത്. ഓൺലൈൻ ബുക്കിംഗ് വഴി ലഭിക്കുന്ന ഒ.ടി.പി നമ്പർ കൗണ്ടറിൽ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് അളന്നതിന് ശേഷമാണ് ഓരോ ആളെയും വിൽപ്പന കൗണ്ടറിന് മുന്നിലേക്ക് പുറത്തുവിടുന്നത്. അവിടെ നിന്നും അവർക്ക് അനുവദനീയമായ അളവിൽ മദ്യം ലഭിക്കും. കാഞ്ഞങ്ങാട്ടെ വിവിധ ബാറുകൾക്ക് മുന്നിലും രാവിലെ മുതൽ മദ്യപ്രേമികളുടെ ക്യൂ ഉണ്ടായിരുന്നു. ബെബ്ക്യൂ ആപ്പ് വഴി മദ്യംബുക്ക് ചെയ്യുന്നവരാണ് ഇന്ന് രാവിലെ മുതൽ ബാറുകളുടെ കൗണ്ടറുകൾക്ക് മുന്നിലും, ഹൊസ്ദുർഗ് കോടതി പരിസരത്തെ ബിവറേജ് ഒൗട്ട് ലെറ്റിന് മുന്നിലും എത്തിയത്.